Wednesday 22 July 2009

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിലേക്ക്‌ തിരിച്ചു വരും: ഫര്‍ഗൂ‍സണ്‍


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തണ്റ്റെ പഴയ തട്ടകത്തിലേക്ക്‌ തിരിച്ചു വരുമോ??? വരും എന്നു തന്നെയാണ്‌ മാഞ്ചസ്റ്റര്‍ മാനേജര്‍ അലക്സ്‌ ഫര്‍ഗൂസണ്‍ണ്റ്റെ പ്രതീക്ഷ...

റിയല്‍ മന്‍ഡ്രിഡിലേക്ക്‌ റെക്കോറ്‍ഡ്‌ തുകയായ 80 മില്ല്യന്‍ പൌണ്ടിനാണ്‌ ഈ 24 കാരന്‍ ചേക്കേറിയത്‌.

എതൊക്കെ ക്ളബ്ബുകള്‍ക്ക്‌ വേണ്ടി കളിച്ചാലും റൊണാള്‍ഡൊയ്ക്ക്‌ മാഞ്ചസ്റ്ററിനെ മറക്കാനാവില്ല എന്നാണ്‌ ഫര്‍ഗൂസണ്‍ പറയുന്നത്‌. " അവന്‍ തിരിച്ചുവരും. നിങ്ങള്‍ക്കറിയില്ല. അവന്‍ അത്രമാത്രം യുണൈറ്റെടിനെ സ്നേഹിക്കുന്നുണ്ട്‌". ഫര്‍ഗൂസണ്റ്റെ പ്രതീക്ഷ പൂവണിഞ്ഞാലും ഇല്ലെങ്കിലും പുതിയ ക്ളബ്ബിലെത്തിയതിണ്റ്റെ ആവേശത്തിലാണ്‌ ക്രിസ്റ്റ്യാനോ. കാത്തിരുന്ന് കാണാം....

No comments: