Wednesday 18 February 2009

പവന് റെക്കോര്‍ഡ്‌ വില

ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണ വില 11,320 രൂപ കടന്നു. ഇന്ന്‌ രണ്ട്‌ തവണ വിലകൂടിയതോടെയാണ്‌ പവന്‌ കേരളത്തില്‍ 11,320 രൂപയായി. ദക്ഷിണാഫ്രിക്കയില്‍ ഖനികളില്‍ ഉല്‍പാദനം കുറഞ്ഞതും ഓഹരിവിപണിയിടിയുന്ന പശ്ചാത്തലത്തില്‍ സമ്പത്ത്‌ ചോരാതിരിക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക്‌ വഴി മാറുന്നതുമാണ്‌ സ്വര്‍ണവില അഭൂതപൂര്‍വമായി ഉയരാന്‍ കാരണം

ഇന്ത്യന്‍ ടീമിന്‌ ഇനി പുതിയ ജഴ്‌സി


ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ ഇനിമുതല്‍ കടും നീല നിറത്തിലുള്ള ജഴ്‌സി. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി ഇളംനീല നിറത്തിലുള്ളതാണ്‌. വരുന്ന മത്സരങ്ങളില്‍ പുതിയ ജഴ്‌സിയണിഞ്ഞായിരിക്കും ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക. ന്യൂസീലന്റിനെതിരായ പരമ്പരയാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സ്ഥിരം സ്‌പോണ്‍സര്‍മാരായ നൈക്കിയാണ്‌ പുതിയ ഡിസൈനിന്‌ പുറകിലും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്‌ രണ്ടാം തവണയാണ്‌ ടീം ഇന്ത്യയുടെ ജേഴ്‌സിമാറ്റം.

വിഴിഞ്ഞം അഴിമതിയില്ല : വി എസ്

വിഴിഞ്ഞം കരാറില്‍ അഴിമതി നടന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണം തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. കരാറില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല. ഇക്കാര്യം സംബന്ധിച്ച കാര്യങ്ങള്‍ക്ക്‌ മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും വി എസ്‌ പറഞ്ഞു.

Tuesday 17 February 2009

LAVILIN CASE

Vijayan was state electricity minister when the SNC-LavaliVijayan was state electricity minister when the SNC-Lavalin scam brThe case was transferred to the CBI before the vigilance could start an inquiry, Varma said.The case was referred to the CBI by the then Oomen Chandy government in 2006. The CBI initially refused to take up the case on the ground that the case was handled by the state vigilance .The case was held under the supervision of the Kerala High Court.