Tuesday, 14 July 2009
കാരാട്ടും പിണറായി പക്ഷത്തു തന്നെ
വി എസ് അച്യുതാനന്ദനെ പിബി യില്‍ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് കേരളമെന്ബാടും വി എസ് അനുകൂല പ്രകടനങ്ങള്‍ നടക്കുന്നു.കട്ടവന്‍ അകത്തും ,അതാ കള്ളന്‍ എന്ന് പറഞ്ഞയാള്‍ പുറത്തും .പണ്ടു ഈപി ജയരാജനെ ദേശാഭിമാനി -സാന്റിയാഗോ മാര്‍ട്ടിന്‍ ഇടപാടിന്റെ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ സംരക്ഷിച്ചിരുന്നു .ഇപ്പോള്‍ ലാവലിന്‍ കേസില്‍ പിണറായിയെ പിബിയും .സിപിഎം ന്റെ നിലപാടില്‍ അത്ഭുതപെടാന്‍ ഒന്നുമില്ല .പ്രകാശ് കാരാട്ടും പിണറായി പക്ഷത്തു വന്നിട്ട് നാളേറെയായി എന്നതാണ് വാസ്തവം .ഒരു പഞ്ചായത്ത് ഇലക്ഷന് പോലും നിന്നിട്ടില്ലാത്ത കാരാട്ടും ,വൃന്ദയും ,യെച്ചൂരിയും ഉള്ള പിബി സാധാരണക്കാരന്റെ വികാരങ്ങള്‍ മനസിലാക്കാന്‍ അപ്രപ്തരാണ്.അവിഭക്ത കമ്മുണിസ്റ്റു പാര്ട്ടിയുടെ നാഷണല്‍ കൌനസിളില്‍ നിന്നും ഇറങ്ങി വന്നു സിപിഎം ഉണ്ടാക്കിയ വിഎസിനെപിബിയില്‍ നിന്നും പുറത്താക്കിയത് അച്ഛനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതിനു തുല്യമാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment