Thursday 30 July 2009

റോഡരികില്‍ ചവറുകൂനകള്‍;യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു.

തിരുവനന്തപുരം: റോഡരികിലെ ചവറുകള്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴക്കുട്ടം ബൈപാസ് എന്‍ .എച്ച് റോഡ്, ചാക്ക ബൈപാസ് എന്നിവയ്ക്ക് പുറമേ തിരുവനന്തപുരം നഗരത്തിലെ പല പ്രധാന റോഡുകളിലും നടപ്പാതകള്‍ പോലും കയ്യടക്കികൊണ്ട്ടാന്നു മാലിന്യങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നത് . പലയിടങ്ങളിലും യാത്രക്കാര്‍ക്ക് മു‌ക്കുപോത്തി സഞ്ചരിക്കേണ്ടഅവസ്ഥയാണുള്ളത്. കാല്‍നട യാത്രക്കാരെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്‌ .പ്ലാസ്റ്റിക് മുതല്‍ ജൈവാവഷിഷ്ടങ്ങള്‍ വരെ ഇവയില്‍ പെടുന്നു .
നഗരസഭയുടെ വൃത്തിയാക്കല്‍ നടപടികള്‍ ദിവസവും തുടരുന്നെങ്ങിലും ഇവയൊന്നും ആരുടേയും കണ്ണില്‍പ്പെടുന്നില്ല . അടുക്കള മാലിന്യങ്ങള്‍ , ഇറച്ചി കടയിലെ അഴുകിയ മാംസാവശിഷ്ടങ്ങളും വാഹനങ്ങളിലെത്തി ഉപേക്ഷിക്കുക പതിവാണ്. മഴക്കാലമാവുമ്പോള്‍ സ്ഥിതി ഗുരുതരമാകുകയും പല പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുകയും ചെയ്യുന്നു . നഗരസഭയുടെ നേത്രത്വത്തില്‍ ചവര്‍ നിക്ഷേപം നിരോധിച്ചിരുന്ന മേഖലയില്‍ ചവറിടാന്‍ ശ്രമിച്ച നഗരസഭയുടെ വാഹനത്തെ നാട്ടുകാര്‍ തടഞ്ഞു വെച്ച സംഭവവും ഈയിടെ ഉണ്ടായിട്ടുണ്ട് .മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ നഗരസഭയുടെ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെതുമെന്നു നാട്ടുകാര്‍ പറയുന്നു .

1 comment:

IJT MORNING BATCH(08-09) said...

zooo nizzzz 1........drrr mmmmmmmmm