Thursday, 23 July 2009

ഒരു മിസ്‌ കാള്‍


മിസ് കോള്‍.ഏറ്റവും ചെലവ് കുറഞ്ഞ വിനിമയ മാര്‍ഗം നമ്മളില്‍ പലരും ഇന്ന് ആശയങ്ങള്‍ കൈമാറുന്നത്
മിസ് കോളില്‍ കൂടിയാണല്ലോ .എന്തിനും ഏതിനും ഒരു

miss call ........ആശയങ്ങള്‍ അക്ഷരങ്ങളിലൂടയും ശബ്ദങ്ങളിലൂടെയുംകൈ മാറിയിരുന്നത്തില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു പുതിയ രീതിയുമായി നമ്മുടെ പുതു തലമുറ ഇടപഴകിയിരിക്കുന്നു . നമ്മളില്‍ തന്നെ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ഒരു മിസ്കോള്ളില്‍ നിന്നായിരിക്കും .മൊബൈല്‍ ഫോനിനോടൊപ്പം പുതു വന്ന ഒരു വാക്കാണിത്‌ .ദിവസം ഒരു തവണയെങ്കിലും ഈ വാക്ക്‌ ഉപയോഗിക്കാത്ത മലയാളികള്‍ കാണില്ല .

മിസ്‌ എന്ന വാക്ക്‌ നഷ്ടപ്പെടലിനെയാണ് സൂചിപ്പിചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സാമീപ്യത്തെകുറിക്കുന്നു .പുതു തലമുറ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് അക്കങ്ങളിലൂടയാണ് . ഒരു അടിപൊളി വാക്കായാണ് ഇവര്‍ ഇതിനെ കാണുന്നത് . എന്തിനേറെ പറയുന്നു വാഹനങ്ങളുടെ പ്രത്യേകിച്ച് ഓട്ടോറിക്ഷകളുടെ പേരുകള്‍ പോലും ഈ മിസ്‌ കാളൂകള്‍ കയ്യടാക്കിക്കഴിഞ്ഞു

No comments: