Tuesday, 14 July 2009

ഈ ബസില്‍ റിസര്‍വേഷന്‍ ഇല്ല

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ,അന്ന് രാവിലെ ക്ലാസിനുവരാന്‍ ഇറങ്ങിയപ്പോള്‍ കുറച്ചു ലേറ്റ് ആയി .ഓടി ബസ്റ്റോപ്പില്‍ എത്തി.ഭാഗ്യം ഒരു ബസ്സ് വരുന്നുണ്ട് .കൈ കാണിച്ചു .ബസ്സ് നിറുത്തി .ചാടി കയറി .ഞെട്ടിപ്പോയി .ബസില്‍ പെണ്ണായി ഞാന്‍ മാത്രം .ബാക്ക് സീറ്റില്‍ മുഴുവന്‍ പുരുഷന്‍ മാര്‍ .അവര്‍ക്കിടയില്‍ ഞാന്‍ .ഇതെന്ദു കഥ .പെട്ടന്ന് എന്റെ കണ്ണുകള്‍ "ലേഡീസ്" എന്ന് ബോര്‍ഡ്‌നുവേണ്ടി പരതി .ഇല്ല ഇല്ല ഇല്ല !!! "സ്ത്രികള്‍" ഈ ബസില്‍ ഇല്ല .ഇരിക്കുന്ന ചേട്ടന്മാരെല്ലാം എന്നെ നോക്കുന്നു ."ഇവള്‍ ഇരിക്കുന്നത് ഒന്നു കാണണം "എന്ന ഭാവമാണ് അവരുടെ മുഖത്ത് .എനിക്ക് ആകെ കണ്‍ഫ്യൂഷന്‍ .ഇതു പുരുഷന്മാര്‍ക്ക്‌ വേണ്ടി ഉള്ള ബസ്സ് ആണോ ? എന്തായാലും കയറിപ്പോയില്ലേ ,എല്ലാം സഹിക്കാം . കണ്ടക്ടര്‍ രാവിലെ വൈഫ്നോട് വഴ്ക്കുകൂടിയ ഭാവം ."ടിക്കറ്റ്‌ " ഒരു അലര്‍ച്ച !!!! "ഒരു പേരൂര്‍ക്കട " ഞാന്‍ പറഞ്ഞു .ബസ്സ് വഴയിലെ എത്തിയപ്പോള്‍ മൂന്നു സ്ത്രികള്‍ കയറി .അവരുടെ മുഖത്തും ഞാന്‍ മുമ്പു അനുഭവിച്ച അതേ വികാരം .മനസ്സില്‍ നൂറു നൂറു ചോദ്യങ്ങള്‍ .കൂട്ടത്തില്‍ ഒരു അമ്മുമ്മ ,അവര്‍ക്ക് നിക്കാന്‍ വയ്യ .ഞാന്‍ നിന്നതിനടുത്ത സീറ്റില്‍ ഇരുന്ന യുവാവിനോട് അമ്മുമ്മ, "മക്കളെ നിക്കാന്‍ വയ്യ ,ഒന്നു എഴിച്ചു തരുമോ ?". "ഈ ബസില്‍ റിസര്‍വേഷന്‍ ഇല്ല." പെട്ടന്ന് അയാളുടെ മറുപടി വന്നു. പാവം അമ്മുംമക്ക് അയാള്‍ എന്താ പറഞ്ഞത് എന്ന് പോലും മനസിലായില്ല എന്ന് തോന്നി .എണീറ്റ്‌ തരില്ലെന്ന് അയാളുടെ മുഖ ഭാവത്തില്‍ നിന്നു മനസിലായിട്ടാകാം അവര്‍ പിന്നെ ഒന്നും മിണ്ടിയില്ല ."ദുഷ്ടന്‍ " എന്റെ മനസ് പറഞ്ഞു .സാമാന്യം ആരോഗ്യം ഉള്ള ഒരു യുവാവ് .അയാള്ക്ക് കുറച്ചു ദൂരം നില്ക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല .പക്ഷെ അമ്മുംമക്ക് എവെരെസ്റ്റ്‌ കയറുന്നത്ര കഷ്ടമാണ് ആ നില്പ് . എന്തായാലും ആ യുവാവിന്റെ മറുപടിയിലൂടെ എന്റെ കണ്‍ഫ്യൂഷന്‍ നീങ്ങി കിട്ടി .സ്ത്രികള്‍ക്ക് റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളും നമുക്കു ഉണ്ട് എന്നുള്ള സത്യം എനിക്ക് മനസിലായി .

1 comment:

IJT MORNING BATCH(08-09) said...

niz xprinzzzzzzzzzzzzzz...i vizh u ,,,,,,,,,,,,,may god help u to get such nizz xprinz wen u trvl....................