Thursday, 9 July 2009





























രണ്ടു സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന് മോഹന്‍ലാലിന് ലഫ്റ്റനന്റ് പദവി നല്‍കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായി നാലു
സിനിമകളില്‍ സിബിഐ ഉദ്യോഗസ്ഥനായി അഭിനയിച്ച മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചു. കമ്മിഷണറായി അനവധി സിനിമകളില്‍ വേഷമിട്ട സുരേഷ്
ഗോപിയ്ക്ക് ഐജി പദവി നല്‍കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. മറ്റു നടീനടന്മാരുടെ അവസ്ഥ താഴെ പറയുന്നു:-കൊല്ലം തുളസിയെ സ്പിരിറ്റ് കടത്തിന്
മൂന്നു വര്‍ഷം ശിക്ഷിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.ജി.രവിയെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്യും.സ്ഥിരം വില്ലന്മാരായ സായികുമാര്‍, സിദ്ദിഖ്
, റിയാസ് ഖാന്‍ എന്നിവരെ ജീവപര്യന്തം തടവിലിടും. നടന്‍ മുരളിയെ കുത്തുകേസില്‍ അറസ്റ്റ് ചെയ്യും. ജഗന്നാഥവര്‍മയെ കോട്ടയം ബിഷപ്പായോ ഏതെങ്കിലും കുത്തക പത്രത്തിന്റെ ചീഫ്
എഡിറ്ററായോ ഹൈക്കോടതി ജസ്റ്റിസായോ നിയമിക്കും.സുപ്രീം കോടതി ജസ്്റ്റിസ് പദവിയിലേക്കാണ് മധുവിനെ പരിഗണിക്കുന്നത്. നരേന്ദ്രപ്രസാദ്, എന്‍എഫ് വര്‍ഗീസ്, എം.എന്‍. നമ്പ്യാര്‍ എന്നിവര്‍ക്ക്
മരണാനന്തരബഹുമതിയായി ഓരോ വധശിക്ഷ കൂടി നല്‍കും.ആള്‍മാറാട്ടത്തിനും തട്ടിപ്പിനും മുകേഷിനെ അകത്താക്കും. വായില്‍നോട്ടം കമന്റടി, കുളിസീന്‍ കാണല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ജഗദീഷിനെ അറസ്റ്റ്
ചെയ്യും.ശ്രീനിവാസനെ പാര്‍ട്ടി വിമതവിഭാഗത്തിന്റെ സംസ്ഥാനസെക്രട്ടറിയാക്കും.നയന്‍താരയെ ഫൈവ് സ്റ്റാര്‍ ബാറില്‍ ബെല്ലി ഡാന്‍സറാക്കും.ഷക്കീല, മറിയ, രേഷ്മ ടീമിന് ഓരോ മസാജ്
പാര്‍ലര്‍ വീതം നല്‍കും. മീര ജാസ്മിന് നിഷ്കളങ്കമായി പാറിപ്പറന്നു നടന്ന ശേഷം കെണിയില്‍ കുടുങ്ങാനാണ് വിധി.ഹരിശ്രീ അശോകനെ പെറ്റിക്കേസുകള്‍ക്ക് ഓടിച്ചിട്ടു പിടിക്കാനും
ബിജുക്കുട്ടനെ ഏതെങ്കിലും ചായക്കടയില്‍ ഉഴുന്നരയ്ക്കാന്‍ വിടാനും തീരുമാനമായി. കൊച്ചിന്‍ ഹനീഫയോട് ശിഷ്ടകാലം ഇറച്ചിവെട്ടുകാരനായും അഗസ്റ്റിനോട് കൂട്ടിക്കൊടുപ്പുകാരനായും ജീവിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിജയകുമാറിന് യൂത്ത്
കോണ്‍ഗ്രസ് നേതാവായോ ജൂണിയര്‍ വക്കീലായോ ജീവിക്കാം. ഇടവേള ബാബൂവിനെ ഏതെങ്കിലും ലോക്കല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബില്‍ സെക്രട്ടറിയാക്കാനും സലിം കുമാറിനെ ത്രീ
സ്റ്റാര്‍ ഹോട്ടലില്‍ കുക്ക് ആക്കാനും തീരുമാനമായി. പൂജപ്പുര രവിയെ ഏതെങ്കിലും മൂന്നാംകിട ലോഡ്ജിന്റെ മാനേജരായും ഇന്ദ്രന്‍സിനെ കല്യാണ ബ്രോക്കറായും ജീവിക്കാനനുവദിക്കും. ഭീമന്‍ രഘു,
ജോണി, അബുസലിം, ബാബുരാജ് തുടങ്ങി ഇരുപതോളം പേരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി കസ്റ്റഡിയിലെടുക്കും. ലാലു അലക്സിനെ ചങ്ങനാശ്ശേരിയിലെ ഏതെങ്കിലും തറവാട്ടില്‍ കാരണവരായി ജീവിക്കാന്‍ വിടുമ്പോള്‍,
ജഗതി ശ്രീകുമാറിനെ പാര്‍ട്ടി ഔദ്യോഗികവിഭാഗത്തിന്റെ ലോക്കല്‍ സെക്രട്ടറിയായോ മുഖ്യമന്ത്രിയുടെ ഉപജാപകസംഘത്തിലെ കീഴാളപ്രതിനിധിയായോ നിയോഗിക്കും. സുധീഷ്, ശരത്, കൃഷ്ണകുമാര്‍ എന്നിവരെ കൌമാരക്കാരായ കാമുകിമാരോടൊപ്പം ഒളിച്ചോടിയ
കേസില്‍ കസ്റ്റഡിയെടുക്കും. ബൈജു, ഗണേഷ്കുമാര്‍ എന്നിവരെ വിവിധ പെണ്ണുകേസുകളില്‍ അകത്താക്കും. കോഴിക്കോട് നാരായണന്‍നായരെ അമ്പലകമ്മിറ്റി പ്രസിഡന്റോ മുസ്ലിംലീഗ് സംസ്ഥാന നേതാവോ പ്രധാനപള്ളികളിലൊന്നിലെ
മുസലിയാരോ ആയി നിയമിക്കും. ലോഹിതദാസിനെ സിനിമാസംവിധായകനായോ എഴുത്തുകാരനായോ ജീവിക്കാനനുവദിക്കും. വിജയരാഘവനെ ഷാപ്പു കോണ്‍ട്രാക്ടറായും പറവൂര്‍ ഭരതനെ മൊണ്ണയായും തുടരാനനുവദിക്കും

No comments: