Wednesday, 8 July 2009

മണ്‍സൂണ്‍

കാലാവസ്ഥ ചക്രത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം .ഭൂമിയിലെ കാലാവസ്ഥ തീരുമാനിക്കുന്നതില്‍ പ്രധാനിയാണ്‌ മണ്‍സൂണ്‍ .കൃത്യമായി വരികയും പോകുകയും ചെയ്യുന്ന ജല വിസ്മയം .അറബി പദമായ മൌസിം ,മലയന്‍ വാക്കായ മോന്സിന്‍ ,കാലാവസ്ഥ എന്നര്‍ഥം വരുന്ന ഏഷ്യന്‍ പദമായ മോവ്സോം എന്നിവയില്‍ നിന്നാണ് ഇംഗ്ലീഷ് പദമായ മണ്‍സൂണ്‍ പിറവിയെടുത്തത് .ലോകത്തെ മൊത്തം ജനങ്ങളില്‍ അറുപതു സതമാനത്തോളം പേരുടെ ജീവിതം മന്സൂനുമായി ബന്ധപ്പെട്ട് കിടക്കുന്നു .സങ്കീര്‍ണമായ കാലാവസ്ഥ നിലനില്ക്കുന്ന ഇന്ത്യ പോലൊരു കാര്ഷിക രാജ്യത്ത് മണ്‍സൂണ്‍ കാലം അതി പ്രധാനമാണ് .ഇന്ത്യയില്‍ ലഭിക്കുന്ന മഴ വെള്ളടിന്റെ എണ്‍പത് ശതമാനവും മണ്‍സൂണ്‍ വഴിയാണ് . ജൂണ്‍ അവസാനത്തോടെ മണ്‍സൂണ്‍ ഇന്ത്യക്കുമേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കുന്നു ദൈര്ഖ്യവും പ്രവച്ചനതീതമാണ് . . മഴയുടെ അളവും ഓരോ വര്ഷവും വ്യത്യസ്തമാണ്സ്വഭാവത്തിലും ഉണ്ട് ആ പ്രത്യേകത
ചിലപ്പോഴത് കനത്ത വെള്ളപ്പൊക്കത്തിനുകാരണമാകുന്നു .മറ്റു ചിലപ്പോഴത് കടുത്ത വരള്ച്ചക്കും . ഇതൊന്നുമില്ലാതെ മിതമായ തോതില്‍ പെയ്തൊഴിയും .ചില നേരങ്ങളില്‍ വെള്ളപ്പോക്കവും വരള്‍ച്ചയും ഇന്ത്യയിലെ കര്‍ഷകരെ ഒരു പോലെ ദോഷകരമായി ബാധിക്കും .
മഴയുടെ കാര്യത്തില്‍ ഇന്ത്യ പ്രത്യേകിച്ച് ലോകത്തിലെ thanne അനുഗ്രതിതമായ സ്ഥലമാണ്‌. വര്‍ഷത്തിലെ ആര് മാസവും കവര്‍ന്നെടുക്കുന്ന രണ്ടു തരം മോന്സൂനുകള്‍ ആണ് ഇവിടെയുള്ളത്. കേരളത്തിലെ പരമ്പരാഗത ജലസ്രോതസുകളൊക്കെ നിരന്ജോഴുകുമെന്നതിനാല്‍ പ്രകൃതി ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാവുന്ന സമയവും കൂടിയാണിത്‌.

No comments: