Friday, 1 May 2009

അപ്പോളോ ടയര്‍ ഡച്ച് ടയര്‍ കമ്പിനിയെ ഏറ്റെടുക്കുന്നു

രാജ്യത്തെ എറ്റവും വലിയ ടയര്‍ കമ്പിനിയായ അപ്പോളോ ടയര്‍ പ്രമുഖ ടയര്‍ കമ്പനിയായ വ്രഡസ്റ്റിന്‍ ബ്രന്‍ഡനെ എറ്റെടുക്കുന്നു. എറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട്‌ പോകാന്‍ അപ്പോളൊ ഡയരക്ട്‌ ബോര്‍ഡ്‌ മാനേജ്മെണ്റ്റിനു അനുമതി നല്‍കി.
കമ്പനിയില്‍ പൂര്‍ണ ഓഹരി നേടാനുള്ള അപ്പോളോ ടയേഴ്സിണ്റ്റെ ഓഫര്‍ നെതര്‍ലാന്‍ഡിലെ അല്‍മലോവിലുള്ള പാപ്പര്‍ കോടതി അംഗീകരിച്ചിട്ടുണ്ട്‌.
നിയമ പരമായ അനുമതിക്കു ശേഷമേ വിലയും മറ്റു വിവരങ്ങളും വെളിപ്പെടുത്താന്‍ സാധിക്കുകയുളൂ എന്ന് അപ്പോളോ ടയേഴ്സ്‌ വ്യക്തമാക്കി.

No comments: